English| മലയാളം
paravur

കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂര്‍. ക ടലും ഇത്തിക്കര കായലും പൊഴി മുഖാന്തിരം ഒന്നുചേരുന്ന വളരെ സുന്ദരമായ ഒരു തീരപ്രദേശമാണ് പരവൂര്‍. പരവൂരിന്റെ പടിഞ്ഞാറെ അതിര്‍ത്തി അറബിക്കടലാണ്. കൊല്ലത്ത് നിന്നും റോഡുമാര്‍ഗവും(20 കി.മീ) റെയില്‍മാര്‍ഗവും(13 കി.മീ) പരവൂരില്‍ എത്തിച്ചേരാം. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രമുഖ സാഹിത്യകാരന്‍മാരായ കെ.സി. കേശവപിള്ള (1865-1913), കേശവന്‍ ആശാന്‍ (1869-1917) ഏന്നിവര്‍ പരവൂരിലാണ് ജനിച്ചത്. പ്രമുഖ സംഗീതസംവിധായകനായ .ജി.ദേവരാജന്‍ അഥവാ ദേവരാജന്‍ മാസ്റ്റര്‍ (2 7 - 9 -1925 .... 15 -3 2006) പരവൂര്‍ സ്വദേശിയാണു.