വില്ലേജ് : പരവൂര്‍ , കോട്ടപ്പുറം
താലൂക്ക് : കൊല്ലം
അസംബ്ലി മണ്ഡലം : ചാത്തന്നൂര്‍
പാര്‍ലമെന്റ് മണ്ഡലം : കൊല്ലം
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് പരവൂരിനെ ഉയര്‍ന്ന സമതല പ്രദേശങ്ങള്‍ , താഴ്ന്ന സമതല പ്രദേശങ്ങള്‍ , തീരപ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം.
ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
പരവൂര്‍ തെക്കുഭാഗം പുതിയിടം ക്ഷേത്രം, പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം, തറവാട്ട് ചെറു ക്ഷേത്രങ്ങള്‍ , കുടുംബക്ഷേത്രങ്ങള്‍ , കാവുകള്‍ കോങ്ങാല്‍ ചേരിയില്‍ ചില്ലക്കല്‍ ജമാ അത്ത് പള്ളി, വടക്കുംഭാഗത്ത് ജമാ അത്ത് പള്ളി, തെക്കുംഭാഗം പുത്തന്‍പള്ളി, കോട്ടപ്പുറം മഞ്ചാടി മൂട്ടില് ക്രിസ്തുരാജ് കുരിശ്ശടി, കുറുമണ്ടന് ചാപ്പല്‍ എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പറവൂരിലെ സമുദ്രവും, കായലും മികച്ച വിനോദ സഞ്ചാരത്തിനു സാധ്യതയുള്ളതാണ്. പരവൂര്‍ കായലിലെ ബോട്ട് സര്‍വ്വീസും വിനോദത്തിനു സാധ്യതയേകുന്നു.